Wednesday, August 6, 2008

കൊച്ചുത്രേസ്യാക്കൊച്ചിനു അഭിവാദ്യങ്ങള്‍...

--

കൊച്ചുത്ത്രേസ്സ്യാക്കൊച്ചിന്റെ
പെങ്ങള്‍ശാപങ്ങള്‍ എന്ന ബ്ലോഗില്‍ ആ ആണ്‍ ശാപങ്ങള്‍ അപ്പോം ചിക്കനും അടിക്കുന്ന മനോഹരമായ സീന്‍ വായിച്ചിരിക്കുമ്പോഴാണ് പെട്ടെന്നൊരു സമോസ എന്റെ മുന്നിലേക്ക് വരുന്നത്.

ഹായ്... ഇതു കൊള്ളാലോ....

മണ്ടന്‍ രാഘവ് ഒരു സമോസയുമായി നില്‍ക്കുന്നു ....

"ടു യു വാണ്ട് എ സമോസ ?"

ആരോടാ ഈ ചോദിക്കുന്നെ .... ശ്ശൊ ....

ഞാനെപ്പഴേ അത് വാങ്ങിക്കഴിഞ്ഞിരിക്കുന്നൂ .....

പെട്ടെന്ന് പക്ഷെ മനസ്സില്‍ വന്നത് കെച്ചപ്പ് ഇല്ലാതെ എങ്ങനെ അത് കഴിക്കുംന്നൊരു വിഷമമാ...

" ടു യു ഹാവ് സോസ്? "

എന്നില്‍ നിന്നു ഞാന്‍ പോലും അത്രേം നിഷ്കളന്കമായ ഒന്നു പ്രതീക്ഷിച്ചിരുന്നില്ലാ..

പിന്നെ അവിടെ കേട്ടത് കുറെ പൊട്ടിച്ചിരികളായിരുന്നു.....

കൊച്ചു ത്രെസ്സ്യാക്കൊച്ചേ ഇനിയും ഒരുപാടെഴുതൂ...
പറ്റുമെന്കി സമോസയെപ്പറ്റി എഴുതൂ .....
ഇനി ഒരുപക്ഷെ ആരേലും അപ്പോം ചിക്കനും കൊണ്ടുവന്നാലോ... ഹി ഹി ....

--

No comments: