നിങ്ങള്‍ കണ്ടിട്ടുണ്ടോ...
ലക്ഷ്മീദേവിയുടെ ഇരിപ്പിടം താമരപ്പൂവാണ്...
ഒരു ചെറിയ കാറ്റു വന്നാല്‍ മതി...
അതാകെ ഉലയും.....
അതിലെ തുഷാരബിന്ദുക്കള്‍ ഒഴുകിപ്പോകും...
അതില്‍ മധുമത്തനായിരിക്കുന്ന ഭ്രമരവര്യന്മാക്ക് പറന്നു പോകേണ്ടിവരും...
കഴിഞ്ഞ ഒട്ടേറെ മാസങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി കാണുമ്പോള്‍ ഇതെത്ര സത്യമാണെന്നു തോന്നുമല്ലേ ?!
എല്ലാ പ്രശ്നങ്ങളുടെയും തുടക്കം അമേരിക്കയിലെ ഗൃഹവസ്തുവകകളുടെ വിപണിയിലെ കടബാധ്യതയാണ് .
ഇതെങ്ങനെ സംഭവിച്ചു?
ഇടത്തരം വരുമാനക്കാര്‍ എടുത്ത ഗൃഹനിര്‍മ്മാണവായ്പകള്‍ ഓഹരിവിപണിയില്‍ ഒരു നിക്ഷേപവസ്തുവായി അഥവാ നിക്ഷേപ ഉപകരണമായി - ഓഹരികളായി - എത്തപ്പെട്ടു. അമേരിക്കയിലെയും യൂറോപ്പിലെയും വന്‍കിട ബാങ്കുകള്‍ ഈ ഓഹരികള്‍ വാങ്ങിക്കൂട്ടി. ഒടുവില്‍ ആ വായ്പകള്‍ കിട്ടാക്കടങ്ങളായി മാറിയപ്പോള്‍ ഈ ഓഹരികളുടെ വിലയിടിഞ്ഞു. നിക്ഷേപകരായ ബാങ്കുകള്‍ നഷ്ടത്തിലായി.
പക്ഷെ ഈ ഒരൊറ്റകാരണം കൊണ്ടു ലോക സാമ്പത്തികരംഗം താറുമാറാവുകയോ?
വിശ്വസിക്കാന്‍ പ്രയാസം!
കഴിഞ്ഞ കുറെ ദിവസങ്ങളായി ഡോളര്‍വിലയും സ്വര്‍ണവിലയും തമ്മില്‍ ചെറിയ വടംവലി നടക്കുന്നുണ്ട്. ഓഹരി വിപണിയിലെ തകര്‍ച്ച കുറെ ആള്‍ക്കാരെ സമാന്തര മാര്‍ഗങ്ങളിലേക്ക് നയിക്കുന്നുണ്ടാവണം!
"old tricks are the best tricks" എന്ന് കേട്ടിട്ടില്ലേ?
Wednesday, October 15, 2008
Subscribe to:
Post Comments (Atom)

No comments:
Post a Comment